ഇന്ന് സിപിഎം ഹര്‍ത്താല്‍

Lorem ipsum dolor sit amet

തിരുവനന്തപുരം: ഇന്ന് സിപിഎം ഹര്‍ത്താല്‍. ശ്രീകാര്യം,പഴയ ഉള്ളൂര്‍ പഞ്ചായത്തുകളിലാണ് സിപിഎം ഹര്‍ത്താല്‍ ആചരിക്കുന്നത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. വഞ്ചിയൂര്‍ ഏര്യ കമ്മിറ്റി അംഗം സാജുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ശ്രീകാര്യം ഇടവക്കോട് , ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

തലയ്ക്കും കൈകള്‍ക്കും മാരകമായി പരിക്കേറ്റ സാജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.

.