രാഹുലിന് ഗോള്‍, ലജോങ്ങിനെ വീഴ്ത്തി ആരോസിന് രണ്ടാം ജയം

Lorem ipsum dolor sit amet

ഷില്ലോങ് ലജോങ് എഫ്.സിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച്‌ ഇന്ത്യന്‍ ആരോസ് ഐ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ആരോസ് തങ്ങളുടെ വിജയം ഉറപ്പിച്ചത്. മത്സരത്തിന്റെ അവസാന അര മണിക്കൂര്‍ 10 പേരുമായി ലജോങ് എഫ്.സി ചുരുങ്ങിയതും അവര്‍ക്ക് തുണയായി. കളിയിലെ ആധിപത്യം 18ആം മിനുട്ടില്‍ ഗോളാക്കി ആരോസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജിതേന്ദ്രയാണ് ലജോങ് പ്രധിരോധ നിറയെ കബളിപ്പിച്ച്‌ ആരോസിന് ലീഡ് കൊടുത്തത്. രണ്ടാം പകുതിയില്‍ മീറ്റെയ്നിനെ ഫൗള്‍ ചെയ്തതിന് ലജോങ് താരം ലാല്‍റോഹ്ലു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതോടെ അവസാന അര മണിക്കൂര്‍ 10 പേരുമായാണ് കളിച്ചത്. പത്ത് പേരായി ചുരുങ്ങിയിട്ടും സമനില ഗോള്‍ നേടാന്‍ ഷില്ലോങ് ലജോങ്ങിന്റെ ഖോങ്സിറ്റിന് അവസരം ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍ മാത്രം മുന്‍പില്‍ നില്‍ക്കെ അവസരം പാഴാക്കുകയായിരുന്നു. തുടര്‍ന്നാണ് മത്സരത്തില്‍ ജയമുറപ്പിച്ച ഗോള്‍ ആരോസ് നേടിയത്. ലജോങ് എഫ്.സിയുടെ പ്രധിരോധ നിരയെ മുഴുവന്‍ കബളിപ്പിച്ച്‌ നോങ്ഡംബ നൈറോമാണ് മനോഹരമായ ഗോളിലൂടെ ആരോസിന്റെ ലീഡ് ഇരട്ടിയാക്കിയത്. 5 ലജോങ് പ്രധിരോധ നിരക്കാരെ നിഷ്പ്രഭമാക്കിയയാണ് നൈറോം ഗോള്‍ നേടിയത്. രണ്ടാമത്തെ ഗോളും നേടിയതോടെ മത്സരത്തില്‍ ആധിപത്യം നേടിയ ആരോസ് ഇഞ്ചുറി ടൈമില്‍ മലയാളി താരം രാഹുലിലൂടെ ഗോള്‍ നേടി വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കി.

.