Online Viewers

www.symptoma.it

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

Lorem ipsum dolor sit amet

കൊളംബോ: ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്ബര സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

സ്‌ഫോടന പരമ്ബരയെ തുടര്‍ന്നുണ്ടായ വ്യാജപ്രചാരണങ്ങളെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. വ്യാജ വാര്‍ത്തകളും തെറ്റായ പ്രചാരണങ്ങളുമുണ്ടായതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. സാമൂഹിക മാധ്യങ്ങളിലുള്ള നിരീക്ഷണം ശക്തമാക്കാനും പോലീസിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

.