Online Viewers

www.symptoma.it

സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഫലം കാണുന്നു; ബംഗളൂരുവിലേക്ക് പ്രത്യേക ട്രെയിന്‍

Lorem ipsum dolor sit amet

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ദീര്‍ഘദൂര ബസുകളുടെ കൊള്ള അവസാനിപ്പിക്കാനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കിക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടല്‍ ഫലം കാണുന്നു.

ഞായറാഴ്ചകളില്‍ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കും തിരിച്ചും റെയില്‍വെ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചു.

കൂടുതല്‍ സര്‍വീസുകള്‍ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസം റെയില്‍വെ ബൊര്‍ഡംഗവുമായി ചര്‍ച്ച നടത്തിയിരുന്നു.

കൊച്ചുവേളിയില്‍നിന്നു ഞായറാഴ്ച വൈകിട്ടു അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ (82644) പിറ്റേ ദിവസം രാവിലെ 8.45ന് കൃഷ്ണരാജപുരത്ത് എത്തും.

മടക്ക ട്രെയിനായ 06027 കൃഷ്ണരാജപുരം-കൊച്ചുവേളി സ്‌പെഷ്യല്‍ ഫെയര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും.

8 സ്ലീപ്പര്‍, രണ്ട് തേഡ് എസി, രണ്ട് ജനറല്‍ കോച്ചുകളാണ്‌ട്രെയിനിലുണ്ടാകുക. 29 മുതല്‍ ജൂലൈ ഒന്ന് വരെയാണ് സര്‍വീസ്.

ആയിരക്കണക്കിന് മലയാളികളുള്ള ബംഗളൂരുവില്‍നിന്ന് സംസ്ഥാനത്തേക്ക് കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കണമെന്നത് യാത്രക്കാരുടെ ദീര്‍ഘകാലമായ ആവശ്യമാണ്.

ഇപ്പോള്‍ ആരംഭിച്ച രണ്ട് ട്രെയിനുകളും ഉയര്‍ന്ന ടിക്കറ്റ് നിരക്കുള്ള ട്രെയിനാണ്. കൊള്ളനിരക്ക് റെയില്‍വെയും ഈടാക്കുമ്ബോഴാണ് യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വരുന്നത് എന്നതിനാല്‍ കുറഞ്ഞ നിരക്കിലുള്ള ട്രെയിനുകള്‍ കൂടുതലായി സര്‍വീസ് നടത്തണമെന്നാണ് പാസഞ്ചര്‍ അസോസിയേഷനുകളുടെ ആവശ്യം.

.