Online Viewers

www.symptoma.it

ഇരുട്ടില്‍ എനിക്കുവേണ്ടി ഞാന്‍ പോരാടും;

Lorem ipsum dolor sit amet

ഡല്‍ഹി: ഒഡീഷയിലെ സാംബല്‍പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ പ്രതികരണവുമായി രംഗത്ത്. ജോലി ചെയ്തതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നും നീതി തേടി കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് മുഹ്‌സിന്‍ പറഞ്ഞു. ഞാന്‍ എന്റെ ജോലി മാത്രമാണ് ചെയ്തത്. എനിക്കെതിരെ ഒരു റിപ്പോര്‍ട്ട് പോലുമില്ല. ഇരുട്ടില്‍ എനിക്കു വേണ്ടി ഞാന്‍ പോരാടുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ കൂട്ടിച്ചേര്‍ത്തു.

മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിന്റെ പേരില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് സുരക്ഷ സംഘത്തിന്റെ നിര്‍ദ്ദേശം പാലിച്ചില്ലെന്ന കാരണത്താലാണ് മുഹമ്മദ് മുഹ്‌സിന്‍ എന്ന ഐ.എ.എസുകാരനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഒഡീഷയിലെ സാംബല്‍പൂരില്‍ വച്ചാണ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച്‌ മോദിയുടെ ഹെലികോപ്ടര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിന്‍ പരിശോധിച്ചത്. പതിനഞ്ച് മിനിറ്റോളം ഹെലികോപ്ടര്‍ തടഞ്ഞു വച്ചിരുന്നു. എസ്‌പി.ജി പ്രത്യേക സുരക്ഷയുള്ളവര്‍ക്ക് നല്‍കുന്ന ഇളവുകള്‍ പരിഗണിക്കാതെ പരിശോധന നടത്തിയെന്നായിരുന്നു മുഹമ്മദ് മുഹ്‌സിനെതിരെ ആരോപിച്ച കുറ്റം.

പരിശോധന മോദിയുടെ യാത്ര വൈകിപ്പിച്ചെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം ഇല്ലാതെ എസ്‌പി.ജി സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറുടെയും ഡി.ഐ.ജിയുടെയും റിപ്പോര്‍ട്ട് പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു.1996 ബാച്ച്‌ കര്‍ണാടകയില്‍നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്‌സിന്‍.

.