Online Viewers

www.symptoma.it

രാഹുലിന്റെ കുടുംബം അഞ്ച് തലമുറകളായി പാവപ്പെട്ടവര്‍ക്ക് മുദ്രാവാക്യങ്ങളല്ലാതെ മറ്റെന്ത് നല്‍കി

Lorem ipsum dolor sit amet

ജലോര്‍(രാജസ്ഥാന്‍): കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്ന് വാഗ്ദ്ധാനം നല്‍കി രാഹുല്‍ ഗാന്ധി രാജ്യം മുഴുവനും സഞ്ചരിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ കുടുംബം അഞ്ച് തലമുറകളായി പാവപ്പെട്ടവര്‍ക്ക് മുദ്രാവാക്യങ്ങളല്ലാതെ മറ്റെന്ത് നല്‍കിയെന്ന് അദ്ദേഹം ചോദിച്ചു. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 259 കേന്ദ്രങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്തു. എല്ലായിടത്തും പൊതുവായി കണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നതാണ്.രാജ്യത്തിന്റെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറുമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. എല്ലായിടത്തും മുഴങ്ങുന്നത് മോദി .. മോദി എന്ന മുദ്രാവാക്യം മാത്രമാണ്. ഈ മുദ്രാവാക്യം ജനങ്ങള്‍ മുഴക്കുന്നതിന് പിന്നില്‍, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങള്‍ കീഴടക്കിയത് കാരണമെന്നും അമിത് ഷാ അവകാശപ്പെട്ടു.

.