Online Viewers

www.symptoma.it

തീരദേശ മേഖല കേന്ദ്രീകരിച്ച് ഹാഷിഷ് ഓയിൽ വിതരണ റാക്കറ്റ് സജീവമാകുന്നു.

Lorem ipsum dolor sit amet

ഗുരുവായൂർ : തീരദേശ മേഖല കേന്ദ്രീകരിച്ച് ഹാഷിഷ് ഓയിൽ വിതരണ റാക്കറ്റ് സജീവമാകുന്നു. മയക്കുമരുന്ന് ഉപയോഗം വ്യാപകമായ സാഹചര്യത്തിൽ പരിശോധന കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എക്സൈസ് വകുപ്പ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഹാഷിഷ് ഓയിൽ ലോബി പ്രവർത്തിക്കുന്നുവെന്നാണ് എക്സൈസ് വകുപ്പിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നിന്ന് മൂന്ന് കോളേജ് വിദ്യാർത്ഥികളടക്കം നാലുപേരെ ഹാഷിഷ് ഓയിലുമായി പിടികൂടിയ സംഭവത്തെ തുടർന്നാണ് എക്സൈസ് വകുപ്പ് പരിശോധന കർശനമാക്കിയത്. കഞ്ചാവിനേക്കാളും ലഹരി കൂടുതലാണെന്നതാണ് യുവാക്കളെ ഹാഷിഷ് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഇതരസംസ്ഥാനക്കാരുടെ വരവോടെയാണ് സംസ്ഥാനത്ത് ഹാഷിഷ് ഓയിൽ കടന്നെത്തിയത്. ഏജന്റുമാർ വിദ്യാർത്ഥികൾക്ക് ആദ്യ തവണകളിൽ സൗജന്യമായി ഇവ എത്തിച്ചുനൽകി ഉപയോഗിക്കാൻ പ്രേരിപ്പിക്കും. അടിമപ്പെട്ടു കഴിഞ്ഞു എന്ന് മനസിലാക്കിയാൽ ഇവ വാങ്ങിപ്പിക്കാൻ നിർബന്ധിക്കും. ബംഗ്ലൂരിവിൽ നിന്നാണ് പ്രധാനമായും ഹാഷിഷ് ഓയിൽ തീരമേഖലയിലെത്തുന്നത്. അവിടെ ഇതിന് അഞ്ച് മില്ലിക്ക് 1500 രൂപയാണ് നൽകേണ്ടി വരുന്നതെന്ന് കഴിഞ്ഞ ദിവസം പിടിയിലായ യുവാക്കൾ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. 1500 രൂപയുടെ സാധനം തീരമേഖലയിലെത്തിയാൽ 4,000 രൂപ മുതൽ 5,000 രൂപക്ക് വരെ വിൽപ്പന നടത്തും. പണം കൊടുത്ത് വാങ്ങാൻ സാധിക്കാത്തവരെയാണ് ഇത് എത്തിച്ചു നൽകാൻ ചുമതലപ്പെടുത്തുന്നത്. പകരമായി ഇവർക്ക് ഉപയോഗിക്കാനുള്ള ഹാഷിഷ് സൗജന്യമായി നൽകുകയോ കമ്മീഷൻ നൽകുകയോ ചെയ്യും.

ചാവക്കാട് : മുല്ലത്തറയിൽ അലങ്കാര മത്സ്യങ്ങളേയും വളർത്തുമൃഗങ്ങളെയും വിൽപ്പന നടത്തുന്ന കടയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് സ്വദേശി മമ്മത്ത് മുഹമ്മദ് അൽത്താഫിനെയാണ് സി.ഐ - എം.കെ.സജീവ്, എസ്.ഐ. ശശീന്ദ്രൻ മേലയിൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. 110 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ബ്ലാങ്ങാട് ബീച്ചിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്. സി.പി.ഒ.മാരായ ആഷിഷ്, അബ്ദുൾ റഷീദ്, നസൽ, മിഥുൻ, ശരത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

.