സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Lorem ipsum dolor sit amet

സി പി എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4ന് സംസ്ഥാന സമിതി അംഗം കെ അനന്തഗോപന്‍ പതാക ഉയര്‍ത്തും.സമ്മേളന നടപടി ക്രമങ്ങളുടെ ഉദ്ഘാടനവും പ്രവര്‍ത്തന റിപ്പോര്‍ട് അവതരണവും നാളെ നടക്കും. 31നാണ് പുതിയ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്.

വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ദീപ ശിഖ, കപ്പി, കയര്‍, കൊടിമര ജാഥകള്‍ വൈകീട്ട് 4.30ഓടെ തിരുവല്ല കുരിശു കവലയില്‍ കേന്ദ്രീകരിച്ചു പ്രകടനമായി മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങും.

തുടര്‍ന്ന് സംഘാടക സമിതി ചെയര്‍മാനും സി പി എം സംസ്ഥാന സമിതി അംഗവുമായ കെ അനന്തഗോപന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും.

നാളെ രാവിലെ 9 ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 30 ന് പൊതുചര്‍ച്ച തുടരും.

സമ്മേളന ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും കലാപരിപാടികളും നടക്കും. 31ന് വൈകിട്ട് പൊതുസമ്മേളനം കലാപരിപാടികള്‍ പുതുവത്സര പിറവി ആഘോഷം എന്നിവയോടെ സമ്മേളന നടപടികള്‍ അവസാനിക്കും.

.