Online Viewers

www.symptoma.it

മുസ്ലിംകള്‍ക്കെതിരായ വിവാദ പരാമര്‍ശം: എല്‍ഡിഎഫ് മണ്ഡലം കണ്‍വീനറുടെ പരാതിയില്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ കേസെടുത്തു

Lorem ipsum dolor sit amet

തിരുവനന്തപുരം: മുസ്ലിംകള്‍ക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എല്‍ഡിഎഫ് ആറ്റിങ്ങല്‍ മണ്ഡലം കണ്‍വീനര്‍ വി ശിവന്‍കുട്ടിയുടെ പരാതിയിലാണ് കേസ്. മുസ്ലിം സമുദായത്തിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും കണ്ടെത്തിയിരുന്നു.തെരഞ്ഞെടുപ്പു കാലത്തു വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുംവിധത്തിലുള്ള പ്രസംഗം പാടില്ലെന്നും വര്‍ഗീയമായി ആക്ഷേപിക്കാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണ് പിള്ള ലംഘിച്ചതെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു..