Online Viewers

www.symptoma.it

പ്രളയ മുന്നറിയിപ്പോ? ശക്തമായ മഴക്കും കാറ്റിനും സാധ്യത, മലപ്പുറത്ത് യെല്ലോ അലേര്‍ട്ട്

Lorem ipsum dolor sit amet

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്കും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗതയേറിയ കാറ്റിന് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ മലയോര പ്രദേശങ്ങളില്‍ രാത്രി യാത്ര ഒഴിവാക്കാനും, കുട്ടികള്‍ പുഴകളില്‍ കുളിക്കുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോരിറ്റി നിര്‍ദേശിച്ചു.

ഇവയ്ക്ക് പുറമെ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടിമിന്നലില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കുട്ടികളെ തുറസായ സ്ഥലങ്ങളില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക, ഈ സമയങ്ങളില്‍ ടെറസിന് മുകളില്‍ തുണി എടുക്കാന്‍ പോകുന്നത് കഴിവതും ഒഴിവാക്കുക, ജനലും വാതിലുകളും അടച്ചിടുക, വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കുക.

.