Online Viewers

www.symptoma.it

മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രെ ഡ​ല്‍​ഹി ക്യാപിറ്റല്‍​സി​ന് 169 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

Lorem ipsum dolor sit amet

ന്യൂ​ഡ​ല്‍​ഹി: ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രെ ഡ​ല്‍​ഹി ക്യാപിറ്റല്‍​സി​ന് 169 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 168 റ​ണ്‍​സെ​ടു​ത്തു. 37 റ​ണ്‍​സെ​ടു​ത്ത ക്രു​ണാ​ല്‍ പാ​ണ്ഡ്യ​യാ​ണ് ടോ​പ് സ്കോ​റ​ര്‍.

ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും ക്വ​ന്‍റ​ണ്‍ ഡി​ക്കോ​ക്കും ചേ​ര്‍​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് മും​ബൈ​യ്ക്ക് ന​ല്‍​കി​യ​ത്. 57 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​ക്കെ​ട്ട് പ​ടു​ത്തു​യ​ര്‍​ത്തി​യ ശേ​ഷം ഇ​രു​വ​രും പി​രി​ഞ്ഞ​ത്. രോ​ഹി​ത് 22 പ​ന്തി​ല്‍ 30 റ​ണ്‍​സും ക്വ​ന്‍റ​ണ്‍ ഡി​ക്കോ​ക്ക് 27 പ​ന്തി​ല്‍‌ 35 റ​ണ്‍​സും എ​ടു​ത്ത് പു​റ​ത്താ​യി.ബെ​ന്‍ ക​ട്ടിം​ഗി​ന്(2) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. പി​ന്നീ​ടെ​ത്തി​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്(27 പ​ന്തി​ല്‍ നി​ന്ന് 27) റ​ണ്‍​റേ​റ്റ് ഉ​യ​ര്‍​ത്താ​നാ​യി​ല്ല.

അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ച പാ​ണ്ഡ്യ സ​ഹോ​ദ​ര​ന്മാ​രാ​ണ് മും​ബൈ​യെ മി​ക​ച്ച സ്കോ​റി​ല്‍ എ​ത്തി​ച്ച​ത്. ഹ​ര്‍​ദി​ക് പാ​ണ്ഡ്യ 15 പ​ന്തി​ല്‍ 32 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​യി. ക്രു​ണാ​ല്‍ പാ​ണ്ഡ്യ​യും(26 പ​ന്തി​ല്‍ 37) റ​ണ്‍​സൊ​ന്നു​മെ​ടു​ക്കാ​തെ കീ​റോ​ണ്‍ പൊ​ള്ളാ​ര്‍​ഡും പു​റ​ത്താ​കാ​തെ നി​ന്നു. ഡ​ല്‍​ഹി​ക്ക് വേ​ണ്ടി ക​ഗി​സോ റ​ബാ​ഡ ര​ണ്ടും അ​മി​ത് മി​ശ്ര​യും അ​ക്സ​ര്‍ പ​ട്ടേ​ലും ഒ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി..