Lorem ipsum dolor sit amet

ജിഷ കേസിലെ വിധി സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനു ലഭിച്ച അംഗീകാരം; പിണറായി

തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിനു ലഭിച്ച അംഗീകാരമാണ് ജിഷ


Lorem ipsum dolor sit amet

ഓഖി ചുഴലിക്കാറ്റിലുണ്ടായ കൃഷിനാശങ്ങള്‍ക്കു സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം; കന്യാകുമാരിയില്‍ ഹര്‍ത്താലില്‍ വ്യാപക അക്രമം; വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; സംഘര്‍ഷ മേഖലകളില്‍ പൊലീസിന്റെ കര്‍ശന സുരക്ഷ

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയില്‍ ഹിന്ദുസംഘടനാ ഏകോപനസമി


Lorem ipsum dolor sit amet

ആധാര്‍ ഉള്ളവര്‍ അറിയുവാന്‍ രണ്ടു കാര്യങ്ങള്‍

ആധാര്‍ ഇപ്പോള്‍ എവിടെയും നിര്‍ബദ്ധമാണ് .ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷറന്‍സ് കൂടാതെ മറ്റു സാമ്ബത്തിക ഇടപാടുകളില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആയിരുന്നു. എന്നാല്


Lorem ipsum dolor sit amet

തോമസ്ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ്ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖയുടെ അപേക്ഷയെ തുടര്‍ന്ന് ജസ്റ്


FILIMS
Lorem ipsum dolor sit amet

റെക്കോര്‍ഡുകള്‍ തൂത്തുവാരി ആട് 2

ട്യൂബില്‍ വീണ്ടും ഷാജിപാപ്പന്‍ തരംഗം .ആട് 2 ന്റെ കഴിഞ്ഞ ദിവസ്സം പുറത്തിറങ്ങിയ ട്രൈലെര്‍ ആണ് ഇപ്പോള്‍ യൂടൂബില്‍ ട്രെന്‍ഡിങ്ങില്‍ തന്നെ ഒന്നാമതായി എത്തിയിരിക്കുന്നത് .15 മണിക്കൂറിനുള്ളില്‍ ഏകദേശം 10 ലക്ഷത്തിനു അടുത്ത് ആളുകളാണ് ആട് 2 വിന്റെ ട്രൈലെര്‍ കണ്ടുകഴിഞ്ഞത് .എന്നാല്‍ ഇപ്പോള്‍ ഏകദേശം 20 ലക്ഷത്തിനു അടുത്ത് ആളുകള്‍ ഷാജി പാപ്പനെ കണ്ടു കഴിഞ്ഞു . ഡിസംബര്‍ 22 നു പുറത്തിറങ്ങുന്ന ആട് 2 ന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മിഥിന്‍ മാനുവല്‍ ആണ് .നിറമാണ് വിജയ് ബാബു. ആട് ആദ്യ ഭാഗം സാമ്ബത്തികമായി പരാജയപ്പെട്ട ഒരു സിനിമയായിരുന്നു എങ്കിലും പിന്നീട് യൂട്യുബിലും മറ്റും ഒരുപട് പ്രശംസ പിടിച്ചുപറ്റിയിരുന്നു .അതിനു ശേഷം കേരത്തില്‍ ഷാജിപാപ്പന് ഫാന്‍സ് യൂണിറ്റുകള്‍ കൂടുതലായി .അതുകൊണ്ടു തന്നെയാണ് ഇപ്പോള്‍ ആട് 2 പുറത്തിറക്കാനുള്ള കാരണവും. കഴിഞ്ഞ ആഴ്ച മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ് എന്ന സിനിമയുടെ ടീസര്‍ ആയിരുന്നു ട്രേഡന്റിങ്ങില്‍ മികച്ചു നിന്നിരുന്നത് .5 ദിവസംകൊണ്ടു മാസ്റ്റര്‍ പീസ് ഏകദേശം 17 ലക്ഷത്തിനു മുകളില്‍ വ്യൂസ് നേടിയിരുന്നു . കൂടാതെ 64K ലൈക് ലഭിച്ചിരുന്നു .എന്നാല്‍ ഇപ്പോള്‍ ആട് 2 15 മണിക്കൂര്‍ കൊണ്ട് 10 ലക്ഷത്തിനു മുകളില്‍ വ്യൂസ് കൂടാതെ 83K ലൈക്സ് ആണ് നേടിയിരിക്കുന്നത് .ഡിസ്ലൈക്ക് ആകട്ടെ 1കെ മാത്രം, ജയസൂര്യയുടെ യൂടൂബ് നേട്ടങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇപ്പോള്‍ ആട് 2 തന്നെയാണ്

.

TECHNOLOGY
Lorem ipsum dolor sit amet

റെക്കോര്‍ഡിട്ട് ടെസ്ല; ലോകത്തെ ഏറ്റവും വലിയ ബാറ്ററി അവതരിപ്പിച്ചു

ലോകത്തെ ഏറ്റവും വലിയ ബാറ്ററി ഓസ്ട്രേലിയയില്‍ അവതരിപ്പിച്ചു. എലന്‍ മസ്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല സംഘമാണ് ബാറ്ററി രംഗത്തിറക്കിയിരിക്കുന്നത്. ഇതോടെ പാര്യമ്ബര്യേതര ഊര്‍ജോല്‍പാദനത്തിന്റെ കാര്യത്തില്‍ ഓസ്ട്രേലിയ മുന്നിലെത്തി. ദക്ഷിണ ഓസ്ട്രേലിയയിലെ വൈദ്യുതിക്ഷാമം നേരിടാന്‍ 100 മെഗാവാട്ടിലധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ബാറ്ററി നൂറ് ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ച്‌ നല്‍കാമെന്ന് എലന്‍ മസ്കിന്റെ വാഗ്ദാനമാണ് ഇതോടെ ഫലവത്തായിരിക്കുന്നത്. ജൂലായിലാണ് ബാറ്ററി നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ ടെസ്ല സ്വന്തമാക്കിയത്. 30,000 ല്‍ അധികം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള ശേഷി ഈ ബാറ്ററി സംവിധാനത്തിനുണ്ട്. 2016 ലുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ ഓസ്ട്രേലിയയിലിലുണ്ടായ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകാന്‍ ശേഷിയുണ്ട് ഈ ബാറ്ററിയ്ക്ക്.

.

SPORTS
Lorem ipsum dolor sit amet

ലോകക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി അലിസ്റ്റര്‍ കുക്ക്; പഴങ്കഥയായത് സച്ചിന്റെ റെക്കോര്‍ഡ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് താരം അലിസ്റ്റര്‍ കുക്ക്. ടെസ്റ്റ് ക്രിക്കറ്റില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് കുക്ക് സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും രാഹുല്‍ ദ്രാവിഡിന്റേയും റെക്കോര്‍ഡുകള്‍ പഴങ്കഥയായി മാറുകയും ചെയ്തു.തന്റെ 32ആം വയസ്സിലാണ് കുക്ക് ഈ നേട്ടത്തിനുടമയായത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 150ആം മത്സരം കളിക്കുമ്ബോള്‍ 35 വയസ്സായിരുന്നു സച്ചന്. കൂടാതെ ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം 11 വര്‍ഷവും 288 ദിവസത്തിനും ശേഷമാണ് കുക്ക് 150ആം ടെസ്റ്റ് കളിക്കുന്നത്. നേരത്തെ 14 വര്‍ഷവും 200 ദിവസത്തിലും 150 ടെസ്റ്റ് കളിച്ച ദ്രാവിഡിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.  എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ കുക്കിന് തിളങ്ങാന്‍ സാധിച്ചില്ല. വെറും ഏഴ് റണ്‍സ് മാത്രമായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ സമ്ബാദ്യം. ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കാണ് കുക്കിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അതേസമയം മത്സരത്തില്‍ ആദ്യ ദിനം പിന്നിടുമ്ബോള്‍ ഇംഗ്ലണ്ട് മികച്ച നിലയിലാണ്. ഡേവിഡ് മലന്റെ സെഞ്ച്വറി കരുത്തില്‍ നാല് വിക്കറ്റിന് 309 റണ്‍സ് എടുത്താണ് ഇംഗ്ലണ്ട് മത്സരം ആദ്യ ദിനം അവസാനിപ്പിച്ചത്.

.

RUJIBEDAM
Lorem ipsum dolor sit amet

ന്യൂട്ടല്ല ബ്രഡ് റോള്‍സ്

ചേരുവകള്‍ :

1.വൈറ്റ് ബ്രഡ് -6 സ്ലൈസസ്

2. മുട്ട -1എണ്ണം

3.ന്യൂട്ടല്ല -ആവശ്യത്തിന്

4.ബട്ടര്‍ -ആവശ്യത്തിന്

5.കറുവപ്പട്ട പൊടി- കുറച്ച്‌

6.പഞ്ചസാര പൊടിച്ചത് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: 

ബ്രഡ് പീസുകളുടെ വശങ്ങള്‍ കട്ട് ചെയ്തു കളയുക. ശേഷം ഓരോന്നും ഒരു കുപ്പി ഉപയോഗിച്ച്‌ ഒരു തവണ അമര്‍ത്തി പരത്തുക. ബ്രെഡ്ഡിന് ഒരു വശത്തു ന്യൂട്ടല്ല തേച്ചു പിടിപ്പിക്കുക, എന്നിട്ട് വൃത്തിയായി ചുരുട്ടിയെടുക്കുക. ഒരു മുട്ട പൊട്ടിച്ച്‌ അല്‍പ്പം കറുവപ്പട്ട പൊടിയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ചുരുട്ടിയ ബ്രെഡ് റോള്‍സ് മുട്ടയില്‍ മുക്കി, ഇളം ചൂടില്‍ ബട്ടറില്‍ മൊരിച്ചെടുക്കുക. പഞ്ചസാര പൊടിച്ചത് മുകളില്‍ വിതറി ചൂടോടെ കഴിക്കാവുന്നതാണ്.

.